Month: June 2022

അങ്കണവാടിക്കു കുട വാങ്ങാൻ പൊട്ടിയ കുപ്പിയും ചില്ലും തുണച്ചു

പാമ്പാക്കുട: പാമ്പാക്കുട 12ആം വാർഡിലെ അങ്കണവാടി പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികൾക്കും കുട വിതരണം ചെയ്യുന്നതിനായി ഉപയോഗ ശൂന്യമായ കുപ്പികളും ചില്ലും വിറ്റഴിച്ച് ഭരണസമിതി അംഗം ജിനു സി. ചാണ്ടി. വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നു ഒരാഴ്ചക്കിടെ ശേഖരിച്ചത് 2.5 ടൺ ചില്ലു…

ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള ദൗത്യവുമായി ചൈന

നിലവിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന രാജ്യത്തിന്റെ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള, ദൗത്യത്തിനായി ചൈന ഞായറാഴ്ച മൂന്ന് ബഹിരാകാശയാത്രികർ അടങ്ങിയ പേടകം വിക്ഷേപിക്കും. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഷെൻഷൗ -14 വിക്ഷേപിക്കും.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വര്‍ധന

മുംബൈ: രാജ്യത്തിൻറെ വിദേശനാണ്യ ശേഖരം 3.854 ബില്യൺ ഡോളർ ഉയർന്ന് 601.363 ബില്യൺ ഡോളറായി ഉയർന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. മെയ് 27ന് അവസാനിച്ച ആഴ്ചയിലെ കണക്കുകളാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച, വിദേശനാണ്യ ശേഖരം 4.230 ബില്യൺ ഡോളർ…

ലോക്സഭാ ഉപതിരഞ്ഞെടുപ്പിനും നഖ്‌വിക്കു സീറ്റില്ല; ഉപരാഷ്ട്രപതിയാകുമെന്ന് സൂചന

ന്യൂഡൽഹി: ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാണ് യഥാക്രമം സ്ഥാനാർത്ഥികൾ. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇത്തവണയും നഖ്‌വിക്ക് രാജ്യസഭാ സീറ്റ് നൽകിയിരുന്നില്ല. ഇതോടെ…

പ്ലാസ്റ്റിക് കവറുകൾക്ക് ജൂലൈ മുതൽ വിലക്കുമായി യൂണിയൻ കോപ്

ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ സംഘമായ യൂണിയൻ കോപ് പ്രഖ്യാപിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ നൽകിയ ശുപാർശകളുടെ…

കേരളം കയ്യടക്കി കമൽഹാസന്റെ ‘വിക്രം’

കൽഹാസൻ നായകനായി അഭിനയിച്ച വിക്രമിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പമായിരുന്നു വിക്രമിൻറെ റിലീസ്. തെലുങ്ക് താരം അദിവി ശേഷിൻറെ മേജറും അക്ഷയ് കുമാറിൻറെ പൃഥ്വിരാജും. എന്നിരുന്നാലും, വിക്രമിന് മികച്ച നിരൂപണങ്ങൾ ലഭിക്കുന്നതോടെ ചിത്രം ബോക്സ്…

ആര്‍ബിഐ വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന

മുംബൈ: അടുത്തയാഴ്ച ജൂൺ 6,8 തീയതികളിൽ ചേരുന്ന ധനനയ അവലോകന സമിതി യോഗത്തിൽ റിസർവ് ബാങ്ക് നിരക്ക് 0.40 ശതമാനം കൂടി ഉയർത്തും. റിസർവ് ബാങ്കിൻറെ നിരക്ക് നിർണയ സമിതി ഓഗസ്റ്റിലെ കമ്മിറ്റി യോഗത്തിൽ 0.35 ശതമാനം നിരക്ക് വർദ്ധിപ്പിക്കുകയോ അടുത്തയാഴ്ച…

ജിഗ്നേഷ് മേവാനി സംസ്ഥാനം വിടുന്നത് വിലക്കി കോടതി

ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി സംസ്ഥാനം വിട്ടുപോകരുതെന്ന് മെഹ്സാന സെഷൻസ് കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ഗുജറാത്തിന് പുറത്തേക്ക് പോകരുതെന്ന് ജിഗ്നേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിൻറെ അനുമതിയില്ലാതെയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് 2017ൽ രജിസ്റ്റർ ചെയ്ത കേസിൻറെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. ദളിതർക്കായി…

യുക്രെയ്നിൽ റഷ്യയുടെ ഗോതമ്പ്കൊള്ള

യുക്രൈൻ: ഉക്രെയ്നിലെ ഗോതമ്പ് ശേഖരം റഷ്യ കൊള്ളയടിച്ചെന്നും അതിൽ 100,000 ടൺ ഗോതമ്പ് സഖ്യകക്ഷിയായ സിറിയയ്ക്ക് നൽകിയെന്നും ആരോപണമുണ്ട്. ലെബനനിലെ ഉക്രൈൻ എംബസിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മെയ് മാസത്തിൽ, റഷ്യൻ കപ്പൽ മാട്രോസ് പോസിനിക് സിറിയൻ തുറമുഖമായ ലതാകിയയിൽ എത്തി. ഉക്രൈനിലെ…

“സംരക്ഷിത വനമേഖലകളില്‍ അതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല”

ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന് സുപ്രീം കോടതി. ഒരു തരത്തിലുമുള്ള വികസന, നിർമ്മാണ പ്രവർത്തനങ്ങളും ഈ പ്രദേശത്ത് അനുവദനീയമല്ല. നിലവിൽ അതാത് സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ…