Month: June 2022

ബജ്‌റാം ബേഗജ് ; അൽബേനിയയുടെ പുതിയ പ്രസിഡന്റ്

അൽബേനിയയുടെ പുതിയ പ്രസിഡന്റായി ബജ്റാം ബേഗജിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ 78 എംപിമാരാണ് ബജ്‌റാമിന് അനുകൂലമായി വോട്ട് ചെയ്തത്. 140 അംഗങ്ങളിൽ 103 പേർ സമ്മേളനത്തിന്റെ തുടക്കത്തിൽ പങ്കെടുത്തപ്പോൾ 83 പേർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പ്രധാന പ്രതിപക്ഷമായ…

ജൂൺ 5; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5, ‘ലോക പരിസ്ഥിതി ദിനം’. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ജൈവവൈവിധ്യത്തിന്റെ അപചയം തടയാനും…

ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി;8 പേർക്ക് പരുക്ക്, ഒരു മരണം

തെക്കൻ ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി. ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുയിഷൗ പ്രവിശ്യയിലെ റോങ്ജിയാങ് കൗണ്ടിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഉരുൾപൊട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ട്രാക്കിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഇടിച്ചതിനെ തുടർന്ന് ട്രെയിൻ അപകടത്തിൽപ്പെടുകയായിരുന്നു.…

ഹജ്ജ് തീർത്ഥാടനം; വിദേശത്ത് നിന്നുള്ളവർ സൗദിയിലെത്തി തുടങ്ങി

ഈ വർഷത്തെ ഹജ്ജിനായി വിദേശ തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിത്തുടങ്ങി. ആദ്യ ബാച്ച് ഇന്തോനേഷ്യയിൽ നിന്നാണ് എത്തിയത്. മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ഈ വർഷം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രയോജനം ചെയ്യും. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന്…

മുൻ അർജന്റീന താരം കാർലോസ് ടെവസ് വിരമിച്ചു

മുൻ അർജന്റീന താരം കാർലോസ് ടെവെസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ 76 മത്സരങ്ങളാണ് ടെവെസ് അർജന്റീനക്കായ് കളിച്ചത്. 2004 ൽ ഏഥൻസിൽ നടന്ന ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു താരം. എന്നിരുന്നാലും, ബൊക്ക ജൂനിയേഴ്സ്…

ഹിമാലയന്‍ താഴ്‌വരയിലെ പുഷ്പവാടി; പൂക്കള്‍ക്കൊപ്പം ഹിമാലയന്‍സൗന്ദര്യവും

പൂക്കളുടെ താഴ്‌വര നിറങ്ങൾ കൊണ്ട് സന്ദർശകർക്കായി തയ്യാറായിരിക്കുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഹിമാലയൻ താഴ്‌വരയിലെ പുഷ്പവാടി ബുധനാഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ഒരു വിദേശി ഉൾപ്പെടെ 76 വിനോദസഞ്ചാരികളാണ് ആദ്യ ദിവസം ഇവിടെയ്യെത്തിയത്. 10,000 അടി ഉയരമുള്ള ഈ താഴ്‌വര യുനെസ്കോ…

ലോക പരിസ്ഥിതി ദിനം 2022; ‘സേവ് സോയിൽ മൂവ്മെന്റിൽ’ നരേന്ദ്ര മോദി പങ്കെടുക്കുന്നു

ലോക പരിസ്ഥിതി ദിനം 2022 ലെ ‘സേവ് സോയിൽ മൂവ്മെന്റ്’, ‘ലൈഫ്സ്റ്റൈൽ ഫോർ ദി എൻവയോൺമെന്റ് പ്രസ്ഥാനം’ എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആദ്യപകുതിയിൽ രാജ്യതലസ്ഥാനത്തെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ‘സേവ് സോയില് മൂവ്മെന്റ്’ പരിപാടിയില് മോദി ജനങ്ങളെ അഭിസംബോധന…

രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മരണം; റിപ്പോർട്ട് പുറത്ത്

രാജ്യത്തെ ശിശുമരണ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്ത് ജനിക്കുന്ന ഓരോ 36 കുഞ്ഞുങ്ങളിലും ഒരാൾ ഒരു വയസ്സിന് മുമ്പ് മരിക്കുന്നുവെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം നൽകിയിരിക്കുന്നത്. (ഇന്ത്യയിലെ ആദ്യ…

പിപിഇ കിറ്റില്‍ അഴിമതി; അസം മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ

ന്യൂദല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്. തന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പിപിഇ കിറ്റുകൾ നിർമ്മിക്കാനുള്ള കരാർ ഹിമന്ത ബിശ്വ ശർമ്മ നൽകിയെന്നാണ് ആരോപണം. വിപണി വിലയേക്കാൾ ഉയർന്ന…

കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കല്ലുവാതുക്കലിലെ അങ്കണവാടി പ്രവർത്തകർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരി, സഹായി സജ്ന ബീവി എന്നിവരെ സസ്പെൻഡ് ചെയ്തു. ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലാണ് നടപടി. കല്ലുവാതുക്കൽ അങ്കണവാടിയിലെ നാലു കുട്ടികളാണ് ചികിത്സ തേടിയത്. ഉഷയും സജ്നയും…