Month: June 2022

ബിജെപി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമേ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വക്താക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം…

യുക്രൈന് മിസൈൽ നൽകിയാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ

മോസ്‌കോ: കൂടുതൽ ദീർഘദൂര മിസൈലുകളുമായി യുക്രൈനെ സഹായിക്കാൻ ശ്രമിച്ചാൽ, ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈന് കൂടുതൽ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ, കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ഇതുവരെ ആക്രമണം നടത്താത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ…

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം; പ്രതിഷേധവുമായി ലോക രാജ്യങ്ങൾ

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം ലോകരാജ്യങ്ങളില്‍ ചർച്ചയായി. സംഭവം അപലപനീയമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെ കുവൈത്തും ഇറാനും പ്രതിഷേധവുമായി രംഗത്തെത്തി.ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.

അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി കേരള സർക്കാർ; ലക്ഷങ്ങളുടെ ശസ്ത്രക്രിയ സൗജന്യം

മഹാധമനി തകർന്ന അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി പിന്നോക്കമായ ബീഹാർ സ്വദേശി മനോജ് ഷായെയാണ് (42) കോട്ടയം മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന…

ഉത്തരകാശിയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് മരണം

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചു. മധ്യപ്രദേശിലെ പന്നയിൽ നിന്ന് 28 തീർത്ഥാടകരുമായി വന്ന മിനി ബസ് ദംതയ്ക്ക് സമീപം തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യമുനോത്രി ദേശീയപാതയിൽ…

മുഹമ്മദ് നബിക്കെതിരായ പരാമർശം: പ്രതിഷേധവുമായി ഒഐസി

ജിദ്ദ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങളെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി) ശക്തമായി അപലപിച്ചു. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കണം. മതപരവും സാംസ്കാരികവുമായ അവകാശങ്ങളും സ്വത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവയും സംരക്ഷിക്കാനും ഇന്ത്യൻ അധികൃതർ…

‘സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ക്വാറി ഉടമകളെ സഹായിക്കുക’

കോഴിക്കോട്: പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിട്ടുവീഴ്ചാ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന് നയമില്ല. കർഷകരെയല്ല ക്വാറി ഉടമകളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിണറായി…

മോദി വന്നതിന് പിന്നാലെ രാജ്യത്ത് ബലാത്സംഗം കുറഞ്ഞുവെന്ന് ബിജെപി നേതാവ്

ന്യൂഡൽഹി: ഗ്രാമങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നരേന്ദ്ര മോദി സർക്കാർ ഊന്നൽ നൽകിയതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും ബലാത്സംഗ കേസുകൾ കുറഞ്ഞതായി ബിജെപി വക്താവ് സംബിത് പത്ര. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ സ്കൂളുകൾ സന്ദർശിക്കുന്നതിൽ നിന്നും,…

ഷാറൂഖിനും കത്രീനയ്ക്കും കോവിഡ്; ബോളിവുഡിൽ കോവിഡ് പടരുന്നു

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഷാരൂഖ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. “ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാൻ ഉടൻ സുഖം പ്രാപിക്കട്ടെ,” മമത…

ഇന്ത്യയുമായി ഇടഞ്ഞ് ഖത്തറും കുവൈത്തും

ദില്ലി: ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ വിവാദ പരാമർശത്തിൽ ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിവാദ പരാമർശങ്ങളുടെ പേരിൽ ശർമയെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ…