Month: June 2022

ചെലവഴിച്ചത് മൂന്നുകോടിയോളം രൂപ; നാട്ടുകാര്‍ക്ക് വിജയൻ നല്‍കിയത് 600 പശുക്കളെ

കൊല്ലം: തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാരെ വിഷമിപ്പിക്കരുതെന്നതിനാലാണ് പ്രവാസി മലയാളി കഴിഞ്ഞ ഏഴ് മാസത്തിനിടെ 600 പശുക്കളെ വാങ്ങിയത്. കടയ്ക്കൽ മുള്ളിക്കാട് പവിത്രത്തിലെ വിജയനാണ് പശുക്കളെ വാങ്ങാൻ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നൻമയുടെ പ്രതീകമായി മാറിയത്. എഞ്ചിനീയറായ വിജയൻ ഷാർജയിൽ മൂന്ന്…

മീനങ്ങാടിയുടെ ‘കാര്‍ബണ്‍ ന്യൂട്രൽ’; കശ്മീരിലും ആരംഭിച്ചു

ന്യൂഡല്‍ഹി: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ്കരിച്ച ‘കാർബൺ ന്യൂട്രല്‍’ മാതൃക ജമ്മുവിലെ പള്ളി ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാർഡുകളിൽ ഗ്രാമസഭാ യോഗങ്ങളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചത്. ഗ്ലാസ്ഗോയിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ കാര്‍ബണ്‍ ബഹിർഗമനം…

മാധ്യമപ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: മാധ്യമപ്രവർത്തക സബ നഖ്‌വിക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസിൻറെ സ്പെഷ്യൽ സെൽ സബയ്ക്കെതിരെ കേസെടുത്തത്. ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാറിൻറെ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി…

നടിയെ ആക്രമിച്ച കേസ്; ഹാജരാക്കാത്ത രണ്ട് ഫോണുകളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാത്ത രണ്ട് ഫോണുകളുടെ വിവരങ്ങളുടെ പകർപ്പ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. തുടരന്വേഷണത്തിൽ ഇത് നിർണായക തെളിവാകുമെന്നാണ് ക്രൈംബ്രാഞ്ചിൻറെ വിലയിരുത്തൽ. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്നാണ് റിപ്പോർട്ട് ലഭിച്ചത്.…

കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും

കൊച്ചി മെട്രോ പേട്ട സ്റ്റേഷൻ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയുടെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. മെട്രോ എസ്എൻ ജംഗ്ഷനിൽ എത്തുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.…

നയന്‍താര-വിഘ്‌നേഷ് വിവാഹം ഇന്ന്; കനത്ത സുരക്ഷയിൽ മഹാബലിപുരം

ചെന്നൈ: തെന്നിന്ത്യൻ നടി നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകുന്നു. തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. ചടങ്ങുകൾ രാവിലെ ആരംഭിക്കും. സിനിമാ മേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ എന്നാണ് അറിയുന്നത്.…

സ്വർണക്കടത്ത് കേസ്: ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ സംബന്ധിച്ച് കെ.ടി ജലീൽ നൽകിയ പരാതിയിൽ പൊലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും. കേസിൽ സ്വപ്ന സുരേഷിനും പി.സി ജോർജിനുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഡാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ്…

നാഷണൽ ഹെറാൾഡ് കേസ്; ഇന്ന് കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ നടപടികളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് ഇന്ന് അടിയന്തര നേതൃയോഗം ചേരും. പ്രതിഷേധ മാർച്ചുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകും. ഇതിനായുള്ള ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തും. വൈകീട്ട് നാലിൻ ഓൺലൈനായി യോഗം ചേരും.വർക്കിംഗ് കമ്മിറ്റി…

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20; റിഷഭ് പന്ത് നയിക്കും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന്. രാത്രി ഏഴിന് ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയെ നയിക്കേണ്ടിയിരുന്ന കെഎൽ രാഹുലിനെ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎൽ രാഹുലിൻ പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ്…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൂൺ 9ന് അർദ്ധരാത്രി 12 മുതൽ ജൂലൈ 31ന് അർദ്ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനം വേണമെന്ന് തീരുമാനിച്ചു.…