Month: June 2022

ബഹിരാകാശമേഖലയില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്ന് നരേന്ദ്ര മോദി

അഹമ്മദാബാദ്: വിവരസാങ്കേതികവിദ്യയിലെ നേട്ടങ്ങൾക്ക് സമാനമായ രീതിയിൽ ബഹിരാകാശ മേഖലയിലും ഇന്ത്യ ആഗോളതലത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (ഇൻ സ്പേസ്) ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും…

എൻഎസ്എസ് വൊളന്റിയേഴ്സിന് ഗ്രേസ് മാർക്ക്‌; ഹൈക്കോടതിയിൽ വിദ്യാർത്ഥികളുടെ ഹർജി

കൊച്ചി: എൻഎസ്എസ് വളണ്ടിയർമാർക്ക് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. പാലക്കാട് വല്ലപ്പുഴ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. 2018-19 അധ്യയന വർഷം വരെ എൻഎൻഎസ് സേവനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക്…

ഇന്ത്യയിൽ കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയ ആകെ എണ്ണം 194.90 കോടി കവിഞ്ഞു

ന്യൂഡൽഹി : രാജ്യത്ത് നൽകിയ കോവിഡ് -19 വാക്സിൻ ഡോസുകളുടെ, ആകെ എണ്ണം വെള്ളിയാഴ്ചയോടെ 194.90 കോടി കവിഞ്ഞതായി, കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണി വരെ 13 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.

ആമസോണിൽ നിന്ന് ഷൂസുകള്‍ വാങ്ങാം ഇട്ടുനോക്കിയ ശേഷം

ആമസോണിൽ നിന്ന് ഷൂസും ചെരുപ്പും വാങ്ങുന്നതിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്, വാങ്ങുന്നതിൻ മുമ്പ് അത് കാലിന് ഉചിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയില്ല എന്നതാണ്. ഈ പ്രശ്നത്തിന് കമ്പനി ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ ആമസോണിൽ വാങ്ങുന്ന ഷൂസ് ഇപ്പോൾ കാലിന് അനുയോജ്യമാണോ…

തായ്‌വാനുമായി ചൈന യുദ്ധത്തിന് മടിക്കില്ല; അമേരിക്കക്ക് മുന്നറിയിപ്പ്

ബെയ്ജിങ്: തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് പോകാൻ മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം അറിയിച്ചത്. ചൈനയെ നിയന്ത്രിക്കാൻ തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്ന് അദ്ദേഹം…

സ്വന്തം കവിതകള്‍ നടന്ന് വിറ്റ് പാവങ്ങളെ ഊട്ടി സരസ്വതിയമ്മ

ആലപ്പുഴ: “ഞാനൊരു വലിയ കവിയൊന്നുമല്ല… മനസ്സിൽ വന്ന ഒരു കാര്യത്തെക്കുറിച്ച് എഴുതും. അതിൽ പലതും ഒരു ജീവിതാനുഭവമായിരുന്നു” സരസ്വതിയമ്മയുടെ വാക്കുകൾ ആണിവ. ഇങ്ങനെ എഴുതിയവ അവർ പുസ്തകങ്ങളാക്കി മാറ്റി. സംസ്ഥാനത്തെ സ്കൂളിൽ കൊണ്ടു നടന്നു അവ വിൽക്കും. ചില അധ്യാപകരുടെ സഹായത്തോടെയാണ്…

സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനുമെതിരായ കേസിൽ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം : സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരായ കേസിൽ എഫ്ഐആർ സമർപ്പിച്ചു. ഗൂഡാലോചന കേസിന്റെ വിശദാംശങ്ങൾ കൻറോൺമെന്റ് പൊലീസിന് കൈമാറി. കേസ് വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനാണ് കൈമാറിയത്. കേസിൽ ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും. സരിത്തിന്റെ ഫോൺ…

ഇന്ത്യയിൽ റോഡപകടങ്ങളുടെ പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശ്

ഉത്തർപ്രദേശ് : കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ പാതകളിലെ മൊത്തം റോഡപകട മരണങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ് ഒന്നാമത്. 2020ൽ 3,66,138 റോഡപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,16,496 അപകടങ്ങൾ, അതായത് 31.82% അപകടങ്ങളും…

ഷാജ് കിരണിന്റെ ശബ്‌ദ രേഖയിലെ ആരോപണം ഗൗരവമുള്ളത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഗൗരവകരമായ ആരോപണങ്ങളുണ്ടെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇയാൾ പറഞ്ഞത് അപകീർത്തികരമാണെങ്കിൽ ഉടൻ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ബിജെപിക്ക് പങ്കില്ല. ഗൂഡാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…

ഷാജ് കിരൺ സ്വപ്ന സുരേഷിനു മുന്നറിയിപ്പു നൽകുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ഇപ്പോൾ സംഭവിക്കുന്നത് ചെറിയ കളിയല്ലെന്ന് സ്വപ്ന സുരേഷിന് ഷാജ് കിരൺ മുന്നറിയിപ്പ് നൽകുന്ന ശബ്ദരേഖ പുറത്ത്. നിങ്ങളാരും വിചാരിക്കുന്ന ആളല്ല താനെന്ന് ഷാജ് കിരൺ സ്വപ്നയോട് പറയുന്നതായും ശബ്ദരേഖയിലുണ്ട്. ശബ്ദ രേഖയിൽ , നമുക്ക് അറിയാത്ത ഗെയിമുകൾ ഉള്ളിൽ നടക്കുന്നുണ്ടെന്ന്…