Month: June 2022

പേടിഎമ്മിൽ മൊബൈല്‍ റീചാര്‍ജിന് ഇനി അധികതുക വേണ്ടിവന്നേക്കും

ഫോൺപേയ്ക്ക് പിന്നാലെ, പേടിഎമ്മും മൊബൈൽ റീചാർജിന് സർചാർജ് ഏർപ്പെടുത്തുന്നു. റീചാർജിന്റെ അളവിനെ ആശ്രയിച്ച്, സർചാർജ് 1 രൂപ മുതൽ 6 രൂപ വരെയായിരിക്കും. യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ പേടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേടിഎം മൊബൈൽ റീചാർജുകൾക്കും…

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജാഗ്രതാ…

‘ലിറ്റിൽ കൈറ്റ്‌സ്’; അംഗത്വത്തിനായി എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിലെ അംഗത്വത്തിന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൂൺ 21 വരെ അപേക്ഷിക്കാം. ഓരോ സ്കൂളിലെയും ക്ലബ്ബുകളിലേക്ക് അപേക്ഷകരിൽ നിന്ന് നിശ്ചിത എണ്ണം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ…

മനുഷ്യ ചർമ്മം റോബോട്ടുകളിലേക്ക്; രൂപകല്പന ചെയ്തത് ജാപ്പനീസ് ശാസ്ത്രജ്ഞർ

ജപ്പാൻ : റോബോട്ടുകളിൽ ജീവനുള്ള മനുഷ്യ ചർമ്മം രൂപകൽപ്പന ചെയ്ത് ജാപ്പനീസ് ശാസ്ത്രജ്ഞർ. റോബോട്ടിക് കണ്ടുപിടുത്തങ്ങൾക്ക് ഇത് കൂടുതൽ പ്രചോദനമേകുന്നു. മനുഷ്യസമാനമായ റോബോട്ടുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ എത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി കുതിച്ചു പാഞ്ഞു

ചെറുപുഴ: പയ്യന്നൂർ-ചെറുപുഴ-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് കുതിച്ചു പാഞ്ഞു. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടലാണ് യാത്രക്കാരനെ രക്ഷിച്ചത്. രാവിലെ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട ബസ് പടിയോട്ടുചാൽ എത്തിയപ്പോൾ പയ്യന്നൂർ ടൗൺ സഹകരണ ബാങ്കിന്റെ ചെറുപുഴ…

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടിസി വേണ്ട; സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടിസി ഇല്ലാതെ മാറാനുള്ള സർക്കാർ ഉത്തരവിറക്കി. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃത ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഹരിക്കാനാണ് സർക്കാർ നീക്കം. ഇത്തരം…

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റി

തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പകരം വിജിലൻസ് ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല…

അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള കോവിഡ് പരിശോധന ഒഴിവാക്കാൻ ഒരുങ്ങി യുഎസ്

അമേരിക്ക : വിമാനമാർഗ്ഗം യുസ്സിൽ എത്തുന്നവർക്ക് കൊവിഡ്-19 നെഗറ്റീവ് പരിശോധന നടത്തണമെന്ന നിബന്ധന ഞായറാഴ്ച അമേരിക്ക നീക്കം ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും . തിരക്കേറിയ വേനൽക്കാല യാത്രാ സീസൺ ആരംഭിച്ച സാഹചര്യത്തിലാണ് ഈ നടപടി.

രാജ്യത്ത് പ്രതിഷേധം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാൻ തയ്യാറാകാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനാന്തരീക്ഷം…

കള്ളപ്പണം വെളുപ്പിക്കൽ; സോണിയയ്ക്ക് വീണ്ടും ഇഡി നോട്ടിസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഈ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇഡിയുടെ ആദ്യ സമൻസ്.…