Month: June 2022

തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക്, ഇൻഡിഗോ ഈ മാസം 16ന് പുതിയ സർവീസ് ആരംഭിക്കും. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 5 മണിക്ക് ആരംഭിച്ച് മുംബൈ വഴി രാവിലെ 9.10ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.25ന് തിരിച്ചെത്തി 9.35ന് തിരുവനന്തപുരത്ത്…

തന്നെ തീവ്രവാദിയെ പോലെ കണ്ട് പെരുമാറുന്നത് എന്തിന്; കരഞ്ഞ് സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മാധ്യമങ്ങളെ കാണുന്നതിനിടെ കുഴഞ്ഞുവീണു. അഡ്വ.കൃഷ്ണരാജിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. ഇതിനിടയിൽ സ്വപ്ന പൊട്ടിക്കരഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ചുറ്റുമുള്ളവരെ സർക്കാർ വേട്ടയാടുകയാണെന്നും വേണമെങ്കിൽ തന്നെ…

ഗൂഗിള്‍ ക്രോം ബ്രൗസറിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്ന മാൽവെയർ

ഗൂഗിള്‍ ക്രോം ബ്രൗസറിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്ന മാൽവെയർ കണ്ടെത്തി. ബാങ്കിംഗ് മേഖലയിലെ സൈബർ ആക്രമണങ്ങൾക്ക് കുപ്രസിദ്ധമായ ഇമോടെറ്റ് മാല്‍വെയറിന്റെ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള ഒരു മൊഡ്യൂൾ ക്രോം ബ്രൗസറിൽ ഗവേഷകർ കണ്ടെത്തി. സൈബർ സുരക്ഷാ സ്ഥാപനമായ…

ബി.ജെ.പി ബംഗാൾ സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അറസ്റ്റിൽ

കൊൽക്കത്ത: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പശ്ചിമബംഗാളിൽ അറസ്റ്റിൽ. പ്രവാചകനെ അവഹേളിച്ചതിന് ബിജെപി നേതാവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗറയിൽ പ്രതിഷേധം തുടരുകയാണ്. മജുംദാറിനെ ഇവിടേക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റ് ചെയ്തത്. ബംഗാളിന്റെ പല ഭാഗങ്ങളിലും ബി.ജെ.പിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.…

ആംബുലൻസിൽ കൈക്കുഞ്ഞിന് ഭക്ഷണമൂട്ടി സൈനികൻ

സൈനികർ ഒരു രാജ്യത്തിന്റെ സംരക്ഷകരാണ്. രാജ്യം അവരെ വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നത്. അവരുടെ സഹിഷ്ണുതയും രാജ്യത്തോടുള്ള പ്രതിബദ്ധതയുമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. പകരം അത് അവർക്കും നൽകാൻ നമ്മളോരോരുത്തരും കടപ്പെട്ടിരിക്കുന്നു. ആംബുലൻസിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞിൻ…

സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് വി മുരളീധരന്‍

കൊച്ചി: സ്വർണക്കടത്ത് കേസില്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കള്ളക്കടത്ത് കേസിലെ ആരോപണവിധേയനായ പിണറായി വിജയൻ രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഊരിപ്പിടിച്ച…

അടിമുടി മാറാൻ ടെലഗ്രാം; പ്രീമിയം വേർഷൻ വരുന്നു പുറത്തിറക്കും

ആപ്പിന്റെ ​പ്രീമിയം പതിപ്പ് പുറത്തിറക്കാൻ ടെലഗ്രാം. ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിൽ വാട്സ്ആപ്പിന് തൊട്ട് താഴെയുള്ള മെസ്സേജിങ് ആപ്പാണ് ടെലഗ്രാം. വാട്സ്ആപ്പിനേക്കാൾ മികച്ച ഫീച്ചറുകളും ഏറെ ഉപകാരപ്രദമായ ക്ലൗഡ് സംവിധാനവും ടെലഗ്രാമിനുണ്ട്.

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമാണെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു. തീവ്രഹിന്ദുത്വ വാദികളുടെ വാദങ്ങൾ അതേപടി കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…

മുഖത്തിന്റെ ഒരു ഭാഗം തളർന്നു; രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ

തനിക്ക് റംസി ഹണ്ട് സിൻഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ. തന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്നിരിക്കുകയാണെന്നും തനിക്ക് കണ്ണ് ചിമ്മാനോ വലത് കണ്ണ് ചലിപ്പിക്കാനോ കഴിയുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. എന്താണ് റാംസി ഹണ്ട് സിൻഡ്രോം?…

‘കോണ്‍ഗ്രസും ആർഎസ്എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുത്’

കോണ്‍ഗ്രസും ആർഎസ്എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഇ.പി ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്…