Month: June 2022

‘തോക്കു നിയന്ത്രണം’; യുഎസില്‍ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കയിൽ തുടരെ തുടരെ ഉണ്ടാകുന്ന വെടിവയ്പ്പിനെതിരെ നടപടി ആവശ്യപ്പെട്ട് ആയിരങ്ങൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി. കുട്ടികൾ മുതൽ പ്രായമായവർ വരെ വാഷിംഗ്ടണിലെ നാഷണൽ മാളിലേക്കുള്ള റാലിയിൽ പങ്കെടുത്തു. ‘ജനങ്ങളെ രക്ഷിക്കൂ, തോക്കിനെയല്ല’, ‘വിദ്യാലയങ്ങളില്‍ ഭയത്തിന് സ്ഥാനമില്ല’, ‘മതി മതി’ തുടങ്ങിയവയായിരുന്നു പ്രധാന…

സമുദ്ര സമ്പത്ത് സംരക്ഷിക്കാൻ വേറിട്ട മാതൃകയുമായി ഓഷ്യൻ ക്ലീൻ അപ്പ് കൂട്ടായ്മ

ഗ്വാട്ടിമാല: ലോക സമുദ്ര ദിനാഘോഷങ്ങൾക്ക് ശേഷം ഗ്വാട്ടിമാല കടൽ വൃത്തിയാക്കാൻ വ്യത്യസ്തമായ ഒരു ശ്രമം നടത്തിവരികയാണ്. കടലിലേക്ക് ഒഴുകുന്ന നദികളിൽ നിന്നുള്ള മാലിന്യങ്ങൾ കടലിൽ എത്തുന്നതിനുമുമ്പ് വേർതിരിച്ച് സമുദ്ര ശുചീകരണത്തിന്റെ ഒരു സവിശേഷ മാതൃകയാവുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. മാലിന്യ വാഹകരായ…

ആലപ്പുഴയിൽ എലിപ്പനി; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ മാസം ഇതുവരെ 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി തടയുന്നതിനും ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കാനും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. എലിപ്പനിയുടെ അണുക്കൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലും…

കോവിഡിന്റെ വരവ് മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും

അമേരിക്ക : യുഎസിലെ ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, കോവിഡ് -19 അണുബാധയ്ക്ക് മാസങ്ങൾക്ക് ശേഷം രോഗികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, കോവിഡ് അണുബാധ ബാധിച്ചവരില്‍ രോഗബാധയ്ക്ക് നാല് മാസങ്ങള്‍ക്കു ശേഷം മാനസിക രോഗങ്ങള്‍…

ജ്വലിച്ച് ‘വിക്രം’; കമല്‍ ഹാസന്റെ കരിയറില്‍ ആദ്യത്തെ 300 കോടി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസനെ നായകനാക്കിയ ചിത്രം ‘വിക്രം’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ചിത്രം 300 കോടി ക്ലബിൽ പ്രവേശിച്ചു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടത്തിന്റെ വക്കിലാണ് ഇപ്പോൾ ചിത്രം.  ചിത്രം 300…

ജൂണ്‍ 15 ന് മുമ്പ് ടെലികോം കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം; സര്‍ക്കാര്‍ ഉത്തരവ്

മുംബൈ: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അന്തിമ മുന്നറിയിപ്പ് നൽകി. നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുമായി ചേർന്ന് പ്രവർത്തിക്കാൻ ജൂൺ 15 നു മുമ്പ് നോഡൽ ഓഫീസറെ നിയമിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ആവശ്യപ്പെട്ടു. പ്രസ്തുത തീയതിക്ക് മുമ്പ്…

വാർത്താസമ്മേളനത്തിൽ പൊട്ടിത്തറിച്ച് നടൻ ഷൈന്‍ ടോം ചാക്കോ

എറണാകുളം : ‘അടിത്തട്ട്’ എന്ന സിനിമയുടെ വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ . സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്ന് ‘കുറുപ്പിനെ’ ഒഴിവാക്കിയ വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം സിനിമകൾ കണ്ടതെങ്ങനെയെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.…

തുടർച്ചായ മൂന്നാം ദിനവും രാജ്യത്ത് എണ്ണായിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളി, ഞായർ ദിവസങ്ങളിലും 8,000 ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ…

മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം; കറുപ്പണിഞ്ഞ് പി സി ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധമാണെന്നതിന്റെ തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് ജനപക്ഷം പാർട്ടി നേതാവ് പി സി ജോർജ്. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിസ്സാര ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. മുഖ്യമന്ത്രിയുടെ…

തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു; ചിത്രം ‘ഇലവീഴാപൂഞ്ചിറ’

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ചിത്രീകരണം ആരംഭിച്ചു. ജോസഫ്, നായാട്ട്, റൈറ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോൾബി വിഷൻ…