Month: June 2022

മലബാർ മേഖലയക്ക് ആശ്വാസം ;കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്

കണ്ണൂർ : ജൂൺ 21 മുതൽ കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കും. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാകും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസുകൾ നടത്തുന്നതാണ്. കണ്ണൂരിൽ നിന്ന് രാത്രി…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നിർണായക ഇടപെടൽ നടത്തി കോൺഗ്രസ്‌. എൻസിപി അധ്യക്ഷൻ ശരത് പവാറിനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ്‌ തീരുമാനം. ഇതൊരു നിർണ്ണായക തീരുമാനമാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിർത്താൻ പാർട്ടിക്കുള്ളിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് വിചാരിച്ചിട്ടും എല്ലാ പാർട്ടികളിൽ…

ആദ്യദിന ചോദ്യം ചെയ്യൽ പത്ത് മണിക്കൂർ; രാഹുൽ ചൊവ്വാഴ്ചയും ഹാജരാകണം

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ 10 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഇന്ന് വീണ്ടും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന് മൂന്ന്…

ചൊവ്വയിലേക്ക് പോകാം; സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് സ്പേസ് എക്സ് എഫ്എഎ അംഗീകാരം നേടി

യുഎസ്: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള പാരിസ്ഥിതിക അവലോകനം അനുസരിച്ച്, സൗത്ത് ടെക്സസിൽ നിന്ന് സ്പേസ് എക്സിന് ചൊവ്വയിലേക്കുളള റോക്കറ്റ് – സ്റ്റാർഷിപ്പ് – ഔദ്യോഗികമായി വിക്ഷേപിക്കാം. സ്റ്റാർഷിപ്പ് വിക്ഷേപണത്തിന് സ്പേസ് എക്സ് എഫ്എഎ അംഗീകാരം നൽകി.

ദുബായിൽ പുതിയ ഗ്രന്ഥശാല; 10 ലക്ഷത്തിൽ അധികം പുസ്തകങ്ങൾ

ദുബായ് : 10 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഒരു വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.…

ഇനി മുതൽ ഫുട്ബോളിൽ 5 സബ്സ്റ്റിട്യൂഷൻ; തീരുമാനം ഫിഫയുടേത്

അഞ്ച് പകരക്കാരെ ഫുട്ബോളിൽ ഇറക്കുന്നത് സ്ഥിരപ്പെടുത്താൻ ഫിഫ തീരുമാനിച്ചു. ഖത്തർ ലോകകപ്പിലടക്കം ഓരോ ടീമിനും അഞ്ച് സബ് ഉപയോഗിക്കാം. കൊറോണ വൈറസ് പകർച്ചവ്യാധിക്ക് ശേഷമാണ് 3 പകരക്കാരെ 5 ആയി മാറ്റിയത്. പ്രീമിയർ ലീഗ് പോലുള്ള ചില ലീഗുകൾ 3 സബിലേക്ക്…

കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിലേൽപ്പിച്ച് 11 വയസ്സുകാരി

ദുബായ് : ദുബായിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണമാല പൊലീസിന് കൈമാറി 11 വയസുകാരി മാതൃകയായി. പതിനൊന്നുകാരിയായ ജന്നത്തുൽ ആഫിയ മുഹമ്മദ്‌ ആണ് സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും ദുബായ് പോലീസ് പെൺകുട്ടിയെ ആദരിച്ചു.  താൻ താമസിച്ചിരുന്ന കമ്മ്യൂണിറ്റിയിൽ നിന്നാണ്…

പ്രമേഹ ചികിത്സയ്ക്കായി പാൻക്രിയാറ്റിക് ബീറ്റാ-സെൽ കോശങ്ങൾ; പുതിയ പഠനം

ഒഹായോ: എലികളിൽ നടത്തിയ പഠനത്തിൽ പാൻക്രിയാറ്റിക് ബീറ്റ-സെൽ, ടാർഗെറ്റ്-സ്പെസിഫിക്, ചിമെറിക് ആന്റിജൻ-റിസപ്റ്റർ റെഗുലേറ്ററി ടി സെല്ലുകൾ എന്നിവ ടൈപ്പ് 1 പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കുന്നു. മനുഷ്യനിലെ പ്രമേഹത്തെ ചികിത്സിക്കാൻ സഹായിക്കുന്ന പഠനത്തിന് നേതൃത്വം നൽകിയത് ഒഹായോയിലെ ടോളിഡോ സർവകലാശാലയിലെ ഗവേഷകരാണ്.

കെപിസിസി ആസ്ഥാനത്തെ അക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും

തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ്‌ ഒരിക്കലും അക്രമത്തിന് മുതിരാറില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.…

ബംഗാളില്‍ സര്‍വകലാശാല ചാന്‍സലര്‍ ഇനി ഗവർണർക്ക് പകരം മുഖ്യമന്ത്രി

കൊല്‍ക്കത്ത: സംസ്ഥാന സർക്കാർ നടത്തുന്ന 17 സർവകലാശാലകളുടെ ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബിൽ പശ്ചിമബംഗാൾ നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ഗവർണറിൽ നിന്ന് മുഖ്യമന്ത്രിക്ക് ചുമതല കൈമാറാനുള്ള ബിൽ നിയമസഭ പാസാക്കിയത്. സഭയിലെ 182 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച്…