Month: June 2022

കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങരയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ബുധനാഴ്ച പുലർച്ചെയാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായത്. ഈ സമയം ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. ഓഫീസിൻറെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിടത്തിൻറെ…

കൊച്ചി മെട്രോയുടെ ‘അഞ്ചാം പിറന്നാൾ സമ്മാനം’; അഞ്ചുരൂപക്ക് എത്ര വേണമെങ്കിലും യാത്രചെയ്യാം

കൊച്ചി: കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെറും 5 രൂപയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയുടെ ജന്മദിനമായ ജൂൺ 17നാണ് ഈ ഓഫർ ലഭ്യമാകുക. യാത്രക്കാരെ ആകർഷിക്കുക, കൂടുതൽ യാത്രക്കാർക്ക് മെട്രോ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ ഇത്തരമൊരു ഓഫറുമായി…

ഇ.പി ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ സുധാകരനെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: ഇ.പി ജയരാജന് നേരെ 1995ലുണ്ടായ വധശ്രമത്തിന് പിന്നിൽ കെ സുധാകരൻ തന്നെയാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീർ. സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഷഫീർ ഇക്കാര്യം പറഞ്ഞത്. ആരാണ് കെ.സുധാകരൻ എന്ന് ചോദിച്ചാൽ ജയരാജൻ കഴുത്തിന്…

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന വിവിധ വിഷയങ്ങളിലെ വെല്ലുവിളികൾ യോഗത്തിൽ ചർച്ച ചെയ്യും. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള…

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

പശ്ചിമ ബംഗാൾ: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം ഇന്ന് ചേരും. ശരദ് പവാർ സ്ഥാനാർത്ഥിയാകില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരായിരിക്കും പുതിയ സ്ഥാനാർത്ഥിയെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇടതുപാർട്ടികളും കോൺഗ്രസും…

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വാദം തുടരും

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വാദം ഇന്നും തുടരും. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നവീൻ കുമാർ, ഫർസിൻ മജീദ് എന്നിവരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന ഒന്നാം…

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി 18 മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാഹുൽ ഗാന്ധിയെ…

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ.ഡി ചേംബറിൽ വച്ചാണ് പ്രഖ്യാപനമുണ്ടാകുക. വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കാം. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള അവസരവുമുണ്ട്. റെഗുലർ, പ്രൈവറ്റ് സെക്ടറുകളിലായി 4,27,407 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ…

അമേരിക്കയേയും കീഴടക്കിയ ‘ചാട്ട്’ പെരുമ

സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതും സ്ട്രീറ്റ് ഫുഡ് ഉണ്ടാക്കുന്നത് കാണുന്നതും അലങ്കരിക്കുന്നത് കാണുന്നതും കടക്കാരുടെ തിരക്ക് സമയത്തെ ചടുലമായ ചലനങ്ങളും താളവും കാണുന്നതും തന്നെ പലര്‍ക്കും സംതൃപ്തി നൽകും. പണ്ട് തട്ടുദോശയേയും ഓംലൈറ്റിനേയും മാത്രം സ്ട്രീറ്റ് ഫുഡെന്ന് വിളിച്ച മലയാളികൾ പലരും വളരെ…

പാക്കിസ്താന് ഇന്ധനം വിലകുറച്ച് നല്‍കുന്നില്ല; ഇമ്രാന്‍ ഖാന്റെ വാദം തള്ളി റഷ്യ

പാക്കിസ്ഥാൻ: കുറഞ്ഞ വിലയ്ക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് പാകിസ്ഥാനുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ വാദം റഷ്യ തള്ളി. പാകിസ്ഥാന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണയും ഗോതമ്പും വാങ്ങാമെന്നും അതിനായി…