Month: June 2022

സുപ്രീംകോടതി ജഡ്ജി എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം; ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള യാത്രയിലാണെന്നും ഒരു ഹ്രസ്വ വീഡിയോയിൽ ഷാ പറഞ്ഞു. ഹിമാചലിൽ മതപരമായ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.…

മാധവവാര്യരുമായി തര്‍ക്കമില്ലെന്ന് എച്ച്.ആര്‍.ഡി.എസ്

പാലക്കാട്: മാധവവാര്യരുമായി തർക്കമില്ലെന്ന് വ്യക്തമാക്കി എച്ച്.ആർ.ഡി.എസ്. ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു. എന്നാൽ മാധവ് വാര്യരുടെ കമ്പനിക്ക് അട്ടപ്പാടിയിൽ നിർമ്മാണ കരാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മിച്ച 192 വീടുകളിൽ ചിലത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതാണ് പണം നൽകാത്തതിന് കാരണം.…

അഗ്നിപഥ്; സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരെന്ന് എംഎ ബേബി

തിരുവനന്തപുരം: അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ ആർമിയിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താൽപര്യങ്ങൾക്ക് എതിരാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എന്നാൽ സൈന്യത്തിനും തൊഴിൽ രഹിതരായ യുവാക്കൾക്കും വേണ്ടി മെച്ചപ്പെട്ടതെന്തോ ചെയ്യുന്നതുപോലെയാണ് പ്രധാനമന്ത്രി…

പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമമുണ്ടോ? ശരിക്കുള്ള പഠനം ഇനിയെന്ന് ഷെഫ് സുരേഷ് പിള്ള

പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞവർക്ക് പ്രചോദനമായി ഷെഫ് സുരേഷ് പിള്ളയുടെ എഫ്ബി പോസ്റ്റ്. മുപ്പത് വർഷം മുൻപത്തെ തന്റെ എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് പോസ്റ്റ്ചെയ്തുകൊണ്ടാണ് ലോകപ്രശസ്ത പാചക വിദ​ഗ്ധനായ അദ്ദേഹം കുട്ടികൾക്ക് പ്രചോദനവുമായെത്തിയത്. 227 മാർക്ക് മാത്രമാണ് അന്നത്തെ പരീക്ഷയിൽ അദ്ദേഹം…

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ഈ തീരുമാനം. ഈ മാസം 18 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക്…

എസ്.എസ്.എല്‍.സിയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലെയും ഒബ്സർവേഷൻ ഹോമുകളിലെയും എല്ലാ വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി. എല്ലാ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോം,…

‘അമ്മ’യിൽ നിന്നും ഔദ്യോഗികമായി രാജിവച്ച് നടന്‍ ഹരീഷ് പേരടി

കൊച്ചി: നടൻ ഹരീഷ് പേരടി താര സംഘടന അമ്മയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചതായി പ്രഖ്യാപിച്ചു. ജൂൺ 15ന് ചേർന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്റെ രാജി സ്വീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചതായി ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. രാജി…

പ്രതിഷേധത്തിനിടെ പോലീസുകാരന്റെ കോളര്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവൻ’ പ്രതിഷേധ മാർച്ചിനിടെ തെലങ്കാനയിലും സംഘർഷമുണ്ടായി. കോൺഗ്രസ് നേതാവ് രേണുക ചൗധരി ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രോശിക്കുകയും യൂണിഫോമിൻറെ കോളറിൽ പിടിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത്…

അമിതഭാരം; 15000 ചെമ്മരിയാടുകളുമായി പോയ കപ്പൽ ചാവുകടലിൽ മുങ്ങി

സൗദി അറേബ്യ: ആയിരക്കണക്കിന് ആടുകളുമായി സൗദി അറേബ്യയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 15,000ലധികം ആടുകളിൽ ഭൂരിഭാഗവും ചത്തൊടുങ്ങി. എന്നാൽ കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഞായറാഴ്ച രാവിലെയാണ് ബദർ 1 എന്ന കപ്പലാണ് മുങ്ങിയത്. അപകടസമയത്ത് 15,800 ആടുകളാണ്…

അഗ്നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം

ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിനിൽ നിരവധി മലയാളികൾ ഉണ്ടെന്നാണ് വിവരം. ഗ്വാളിയോർ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ഗ്ലാസ് ചില്ലുകൾ പ്രതിഷേധക്കാർ…