Month: May 2022

ഡൽഹിയിക്ക് കൊടും ചൂടിൽ നിന്നും മോചനം

കനത്ത മഴയും കാറ്റും ഡൽഹിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ആശ്വാസം നൽകി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലോട് കൂടിയ കാറ്റിലും മഴയിലും വീടുകൾ തകർന്ന് എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലും കനത്ത മഴ പെയ്തു. ഗതാഗതക്കുരുക്കും വൈദ്യുതി വിതരണവും തടസ്സപ്പെട്ടതോടെ…

കർണാടകയിലും തെലങ്കാനയിലും നിക്ഷേപത്തിനൊരുങ്ങി ലുലു

കർണാടകയിലും തെലങ്കാനയിലും വൻ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ൽയുഇഎഫ്) കോണ്ഫറൻസിൽ…

യോഗിയെ വിമർശിച്ച കൗമാരക്കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ, സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 15 വയസുകാരന്, ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിച്ചു. ശിക്ഷയായി 15 ദിവസം ഗോശാലയിൽ ജോലി ചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10,000 രൂപ പിഴയും ചുമത്തി.…

സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാൻ ഡിജിലോക്കർ ഇനി വാട്ട്‌സ്ആപ്പിലും

സർട്ടിഫിക്കറ്റുകൾ ഇപ്പോൾ വാട്ട്സ്ആപ്പ് വഴി ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും.  ഡിജിലോക്കർ സേവനത്തിനായി പുതിയ സംവിധാനം ഒരുക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയിലേക്ക് ഡിജിറ്റൽ ആക്സസ് നൽകുന്ന സംവിധാനമാണ് ഡിജിലോക്കർ. 9013151515 ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’…

ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ കസ്റ്റഡിയിലായി

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി എ നവാസ്, കുട്ടിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്…

തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമിതിയുമായി കോൺഗ്രസ്

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാൻ കോൺഗ്രസ് എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ചുമതലാ കമ്മിറ്റിയും രൂപീകരിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തിരുത്തൽ നയങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ജി -23 ഗ്രൂപ്പിലെ അംഗങ്ങളും സമിതിയിൽ ഉൾപ്പെടുന്നു. രാഹുൽ…

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹം പിറന്നാൾ ആശംസകളുമായി മോഹൻലാൽ

കേരള മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ നേർന്നത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജൻമദിനാശംസകൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.…

ഇന്ത്യയിലെ 5 ജി പദ്ധതികളിൽ ജപ്പാൻ നിക്ഷേപിക്കും

ജാപ്പനീസ് കമ്പനികൾ ഇന്ത്യയുടെ സ്മാർട്ട് സിറ്റി, 5 ജി പദ്ധതികളിൽ പങ്കാളികളാകും. വിവരസാങ്കേതിക രംഗത്തെ വന്‍കിട സംരംഭമായ എന്‍.ഇ.സി. കോര്‍പ്പറേഷൻ ചെയര്‍മാന്‍ ഈ മേഖലയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോർപ്പറേഷൻ ചെയർമാൻ നൊബുഹിരോ എൻഡോ…

ഗ്യാന്‍വാപ്പി കേസ്; മുസ്ലീം വിഭാഗത്തിന്റെ വാദം കോടതി വ്യാഴാഴ്ച്ച കേൾക്കും

ഗ്യാന്‍വാപ്പി കേസിൽ മുസ്ലിം സമുദായത്തിന്റെ വാദം വ്യാഴാഴ്ച കേൾക്കുമെന്ന് വാരണാസി ജില്ലാ കോടതി അറിയിച്ചു. നേരത്തെ വാരണാസിയിലെ പള്ളി തർക്കം സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പരിഗണിക്കുകയായിരുന്നു. പള്ളിക്കകത്ത് നടന്ന ചിത്രങ്ങളും പരിശോധനകളും നിയമവിരുദ്ധമാണെന്നാണ് പള്ളിക്കമ്മിറ്റിയുടെ വാദം. സർവേ റിപ്പോർട്ടിനോടുള്ള എതിർപ്പ്…