ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഡാലോചന, ലഷ്കർ-ഇ-ത്വയ്ബ, ഐഎസ്ഐഎസ് തുടങ്ങിയ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതി തയ്യാറാക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
11 പ്രതികളെയും എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിന് പുറമെ ഡൽഹി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും എൻഐഎയ്ക്ക് ലഭിച്ചതായാണ് വിവരം.