Spread the love

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി നടൻ ജോയ് മാത്യു. എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണം ദൗർഭാഗ്യകരമാണെന്നും കുട്ടികളായതിനാല്‍ അവരോട് ക്ഷമിക്കുന്നുവെന്നും പറഞ്ഞ രാഹുൽ ഗാന്ധിയുടെ വാക്കുകളെ പരാമർശിച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ മറുപടിയെ അഭിനന്ദിച്ച് ജോയ് മാത്യു കുറിച്ചത്. ‘ക്ഷമിക്കുക’ എന്ന വാക്ക് മലയാളികളെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100′ എന്നാണ് ജോയ് മാത്യു കുറിച്ചത്.

തന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പഠിക്കേണ്ട കാര്യമാണെന്ന് സംവിധായകൻ ബിജുകുമാർ ദാമോദരനും പറഞ്ഞിരുന്നു.

By newsten