വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ഹെലികോപ്റ്റർ വാരണാസിയിൽ അടിയന്തരമായി ഇറക്കി. ടേക്ക് ഓഫിൻ തൊട്ടുപിന്നാലെ ഒരു പക്ഷി ഹെലികോപ്റ്ററിൽ ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടന്നത്. വാരണാസിയിൽ നിന്ന് ലഖ്നൗവിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം.
തുടർന്ന് റോഡ് മാർഗം ബബത്പൂരിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി അവിടെ നിന്ന് ലഖ്നൗവിലേക്ക് പറന്നു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഹെലികോപ്റ്റർ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.