കൊച്ചി: പിറന്നാൾ ദിനമായ ഇന്നലെ 10,1131 പേരാണ് കൊച്ചി മെട്രോയിൽ രാത്രി 8 വരെ യാത്ര ചെയ്തത്. ഇന്നലെ ടിക്കറ്റ് നിരക്ക് 5 രൂപ മാത്രാമായിരുന്നു. കോവിഡിന് ശേഷം ഇതാദ്യമായാണ് മെട്രോയിൽ ഇത്രയധികം ആളുകൾ കയറുന്നത്. 5 വർഷത്തിനിടയിൽ രണ്ടു വട്ടം മാത്രമാണ് മെട്രോ യാത്രക്കാരുടെ എണ്ണം 1 ലക്ഷം കടന്നത്.