50 വർഷത്തിനുശേഷം സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം.ഡി. പദ്ധതിക്കായി എടുത്ത വായ്പയും പലിശയും കെ റെയിൽ തിരിച്ചടയ്ക്കണം. കെ റെയിലിന് പണം നൽകാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നാണ് നിബന്ധന.
വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ഓൺലൈൻ ചർച്ചയിൽ കെ-റെയിലിൻ്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതി എൽഡിഎഫ് മുന്നോട്ട് വച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോലും മുന്നോട്ടുവച്ച വികസന കാർഡുകളിൽ ആദ്യത്തേതായിരുന്നു സിൽവർ ലൈൻ.