Spread the love

തിരുവനന്തപുരം: തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ അരലക്ഷം പേർക്ക് പുതിയ പട്ടയം നൽകി റവന്യൂ വകുപ്പ്. തനതായ തണ്ടാപ്പർ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനത്ത് ഭൂമിയുള്ളിടത്തെല്ലാം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ ഒരൊറ്റ തണ്ടപേരിൽ ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിലേക്ക് കുടിയേറിയവർക്ക് ഭൂമി നൽകാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്ക് ഭൂമി ആവശ്യമില്ലെങ്കിൽ കുടിയേറ്റക്കാർക്ക് നൽകാനാണ് പദ്ധതി. ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
റവന്യൂ വകുപ്പിൻറെ പദ്ധതികളെക്കുറിച്ച് മന്ത്രിയുടെ വാക്കുകൾ

“സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ ഒരു ചെറിയ മേൽക്കൂരയും സ്വപ്നം കാണാത്തവരായി ആരുമില്ല. അത്തരമൊരു സ്വപ്നം വെറുമൊരു സ്വപ്നമായി അവശേഷിക്കുമെന്ന് കരുതിയവർക്ക് മുന്നിൽ യാഥാർത്ഥ്യവാദത്തിൻറെ കരുനീക്കങ്ങൾക്കൊപ്പം സംസ്ഥാന സർക്കാർ നിലകൊണ്ടുവെന്നതാണ് കഴിഞ്ഞ ആറ് വർഷത്തെ സിവിൽ സമൂഹത്തിൻറെ അനുഭവം. അവരെ മുറുകെ പിടിക്കാനും അവരെ സംരക്ഷിക്കാനും അവരുടെ നിറം മങ്ങിയ ജീവിതത്തിന് നിറം പകരാനും ഒരു സംസ്ഥാനം ഇവിടെയുണ്ടെന്ന തിരിച്ചറിവും ഉറപ്പും, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്ന ആശ്വാസത്തിലും ആത്മവിശ്വാസത്തിലും ചെറുതല്ല. ആ ഇടപെടലുകളിൽ റവന്യൂ വകുപ്പിന് പങ്ക് വഹിക്കാൻ കഴിഞ്ഞതിൻറെ സന്തോഷം ചെറുതല്ല.”

By newsten