ഇരട്ട തൊഴിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നെന്ന് കണ്ടെത്തിയ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്.
ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി ചെയ്യുന്നത് വിശ്വാസ ലംഘനവും വഞ്ചനയുമാണെന്ന് വിപ്രോ ചെയർമാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസം ജീവനക്കാരെ നിരീക്ഷിച്ചതിന് ശേഷമാണ് ഇരട്ട ജോലി ചെയ്യുന്നവരെ കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും റിഷാദ് പ്രേംജി പറഞ്ഞു.