ചെന്നൈ: അടുത്ത കാലം വരെ പല സംസ്ഥാനങ്ങളും അവയെ വിഭജിച്ച് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിനെ വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. അടുത്തിടെയാണ് ജമ്മു കശ്മീരിനെ കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. എന്നാൽ തമിഴ്നാട്ടിൽ പുതിയ ചർച്ച നടക്കുകയാണ്.
തമിഴ്നാട് വിഭജിക്കപ്പെടുമെന്ന ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രന്റെ പ്രസ്താവന പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. “പ്രത്യേക തമിഴ്നാട് എന്ന ആവശ്യത്തിന് ഞങ്ങളെ നിര്‍ബന്ധിക്കരുത്” എന്ന ഡിഎംകെ നേതാവ് എ രാജയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയത്.
തമിഴ്നാടിനെ വിഭജിക്കണമെന്ന പുതിയ ആവശ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. പ്രത്യേക സ്റ്റേറ്റിന് വേണ്ടിയാണ് രാജ സംസാരിക്കുന്നതെങ്കില്‍ തമിഴ്നാട് സംസ്ഥാനം വിഭജിക്കാനാണ് ഞാന്‍ പറയുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന് പറഞ്ഞു.