Spread the love

അഞ്ച് ദിവസത്തെ ഇഡിയുടെ ചോദ്യം ചെയ്യൽ മെഡൽ നേടുന്നത് പോലെയാണെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അതിനെ എതിർക്കുന്ന എല്ലാവരെയും നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്? ഇത് ബിജെപി-സിപിഐ(എം) ബന്ധത്തിൻറെ തെളിവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു കാര്യം വളരെ വ്യക്തമാണ്, ആരെങ്കിലും ബി.ജെ.പിയെ എതിർത്താൽ അവർ ഇ.ഡിയെ അഭിമുഖീകരിക്കേണ്ടി വരും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ഒരു മെഡൽ ലഭിച്ചതായി തോന്നുന്നു. മൂന്നോ നാലോ പത്തോ തവണ ഇ.ഡി ചോദ്യം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

“സി.പി.ഐ.എമ്മിനെക്കുറിച്ച് ഒരു ചോദ്യം ചോദിക്കാനുണ്ട്. എന്തുകൊണ്ടാണ് ഇ.ഡി മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ചോദ്യം ചെയ്യാത്തത്? കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടാണ് ഇ.ഡിയുടെയും സി.ബി.ഐയുടെയും സഹായത്തോടെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വേട്ടയാടാത്തത്’. ബിജെപിയും സിപിഐഎമ്മും തമ്മിൽ ഇഷ്ടത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

By newsten