ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ അമേരിക്കൻ ഗായകൻ ആർ. കെല്ലിക്ക് 30 വർഷം കഠിന തടവ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വിധി ഉണ്ടായത്.
ന്യൂയോര്‍ക്കിലെ ഏഴംഗ കോടതിയാണ് കെല്ലി 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യാൻ തൻ്റെ ജനപ്രീതി ഉപയോഗിച്ചതായി കണ്ടെത്തിയത്. കെല്ലിയുടെ ഇരകളിൽ ഭൂരിഭാഗവും അയാളുടെ ഷോകൾ ആസ്വദിക്കാൻ വന്നവരായിരുന്നു. സംഗീതരംഗത്ത് തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലും പലരും ചൂഷണത്തിന് ഇരയായി. വേശ്യാവൃത്തി ഉൾപ്പെടെ കെല്ലിക്കെതിരായ ഒമ്പത് കുറ്റങ്ങളും തെളിയിക്കപ്പെട്ടതായി കോടതി വിധിച്ചു.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കൽ എന്നിവയാണ് മറ്റ് കുറ്റങ്ങൾ. ആറാഴ്ചയിലേറെ നീണ്ടുനിന്ന വിചാരണയിൽ ഒമ്പത് സ്ത്രീകളും രണ്ട് പുരുഷൻമാരും കെല്ലിയുടെ കുറ്റകൃത്യങ്ങൾ വിവരിച്ചു.