Spread the love

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഷിംലയിൽ നടന്ന യോഗത്തിൽ 40 എം.എൽ.എമാരും പങ്കെടുത്തു. എം.എൽ.എമാരുടെ വരവ് വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി നിയോഗിച്ചത്. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയും സംഭവസ്ഥലത്തുണ്ട്. എംഎൽഎമാരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും.

അതേസമയം, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ എം.എൽ.എമാരുടെ പൊതുസമ്മതം തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഹൈക്കമാൻഡ് അയച്ച നിരീക്ഷകർ ഹിമാചൽ പ്രദേശിലെത്തി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിൽ നിന്ന് പാർട്ടി തീരുമാനമെടുക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

By newsten