സ്വപ്ന സുരേഷിന്റെ അഭിഭാഷകന് മറുപടിയുമായി കെ ടി ജലീൽ. ഏത് അന്വേഷണ ഏജൻസിയെ വിളിച്ചാലും ടെൻഷനില്ലെന്നും, തെറ്റൊന്നും ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യമില്ലെന്നും കെ.ടി ജലീൽ പറഞ്ഞു.
സ്വപ്നയുടെ വക്കീലിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടില്ല. പഴയ ആരോപണങ്ങൾ തീർത്തിട്ട് പോരെ അടുത്തതെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സംരക്ഷിക്കാൻ കോടിക്കണക്കിന് രൂപയുടെ ആസ്തിയില്ല. നികുതി കൊടുക്കാത്ത ഒരു രൂപ പോലും എന്റെ പക്കലില്ല. കണക്കിൽ പെടാത്ത പണമൊന്നും ഞാൻ എവിടെയും നിക്ഷേപിച്ചിട്ടില്ല. പിന്നെ ഞാനെന്തിന് ടെൻഷനടിക്കണം? മിസ്റ്റർ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. മറ്റു പലരെയും പോലെ. ആ തമാശ കേൾക്കാൻ. ബാക്കിയെല്ലാം തമാശയ്ക്ക് ശേഷമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.