തിരുവനന്തപുരം: മുഖ്യമന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയാൽ ജനങ്ങളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന കീഴ്വഴക്കം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്താണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പൊലീസിനെ പൂർണമായും പാർട്ടിക്ക് കൈമാറിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.
ഇ.എം.എസ് അക്കാദമിയിലെ പരിപാടിക്ക് മുഖ്യമന്ത്രി പുറപ്പെടുന്നതിന് മുമ്പ് ആറ് പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയർമാൻ ഉള്‍പ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുത്തപ്പോൾ 10 പേരെയാണ് കരുതൽ തടങ്കലിലാക്കിയെന്നും സതീശൻ പറഞ്ഞു.