Spread the love

പൂഞ്ഞാര്‍: മുഖ്യമന്ത്രിക്ക് നേരെ തോക്കോടെക്കുമെന്ന് പറഞ്ഞത് അധികമായി പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് പി സി ജോർജിന്‍റെ ഭാര്യ ഉഷാ ജോർജ്. ഭർത്താവിനെ ഒരു ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോയെന്ന് കേട്ടപ്പോൾ, വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ സാഹചര്യത്തിൽ താൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പോലും ഇതേ കാര്യം പറയുമായിരുന്നുവെന്നും ഉഷ പറഞ്ഞു.

ദേഷ്യത്തിലാണ് ഇതെല്ലാം പറഞ്ഞത്.സജി ചെറിയാനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഉഷ പറഞ്ഞു. . ഞാൻ ചാനലിൻ മുന്നിൽ പോലും വരാറില്ല. ആ സമയത്ത് അങ്ങനെ വന്നു പോകുകയും ചെയ്തുവെന്ന് ഉഷ പറഞ്ഞു.

പി സി ജോർജിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. മോളെ എന്ന് വിളിച്ചിട്ട് മാത്രമാണ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കാറ്. അത്രമാത്രം സ്‌നേഹമാണ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കുറുള്ളൂവെന്നും ഉഷ പ്രതികരിച്ചു.

By newsten