Spread the love

ലോകത്തിലെ ഏറ്റവും വലിയ മരതക സാംബിയയിൽ നിന്ന് കണ്ടെത്തിയ മരതക കല്ലാണെന്ന് അംഗീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. 

സാംബിയയിൽ നിന്നുള്ള ഈ മനോഹരമായ കണ്ടുപിടുത്തത്തെക്കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഒരു ബ്ലോഗും പ്രസിദ്ധീകരിച്ചു. 7,525 കാരറ്റ് ഉള്ള മരതകത്തിന് 1.505 കിലോഗ്രാം ഭാരമുണ്ട്. സാംബിയയിലെ കോപ്പർബെൽറ്റ് പ്രവിശ്യയിൽ നിന്ന് 2021 ലാണ് മരതക കല്ല് കണ്ടെത്തിയത്. ജിയോളജിസ്റ്റുകളായ മാനസ് ബാനർജി, റിച്ചാർഡ് കപ്പെറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാംബിയയിലെ ഒരു ഖനിയിൽ നിന്ന് ഇത് കണ്ടെത്തിയത്. തുടർന്ന്, മരതക കല്ലിന് ‘ചിപെംബെലെ’ എന്ന് പേരിട്ടു. കാണ്ടാമൃഗം എന്നാണ് ഈ വാക്കിന്‍റെ അർത്ഥം.

എന്നിരുന്നാലും, സാംബിയയിലെ ഖനിയിൽ കണ്ടെത്തുന്ന ആദ്യത്തെ മരതക കല്ലല്ല ഇത്. രണ്ട് മരതകക്കല്ലുകൾ കൂടി ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. 2010 ലാണ് ഇൻസോഫു എന്ന മരതക കല്ല് കണ്ടെത്തിയത്. ഇൻസോഫു എന്നാൽ ആന എന്നാണ് അർത്ഥം. 2018 ൽ ഇംഗലാമു എന്ന മരതക കല്ലും കണ്ടെത്തിയിരുന്നു. ഈ വാക്കിന്‍റെ അർത്ഥം സിംഹം എന്നാണ്. 

By newsten