Spread the love

തിരുവനന്തപുരം: വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മലയാളി ദമ്പതികൾക്ക് പാങ്ങോട് സൈനിക ആസ്ഥാനത്ത് ആദരം.കുറച്ചു ദിവസങ്ങളായി ഇവരുടെ ക്ഷണക്കത്തും, കുറിപ്പും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സൈനിക ആസ്ഥാനത്തെത്തിയ ദമ്പതികളെ സ്വീകരിച്ചത്. വിവാഹ ക്ഷണക്കത്തിനോടുള്ള സൈന്യത്തിന്റെ നന്ദി പ്രകടിപ്പിച്ച സ്റ്റേഷൻ കമാൻഡർ നവദമ്പതികളുമായി സംസാരിക്കുകയും, ഒരു മെമന്‍റോ സമ്മാനിക്കുകയും ചെയ്തു.യൂണിഫോം ധരിച്ചാലും ഇല്ലെങ്കിലും രാജ്യത്തോടുള്ള ഒരു പൗരന്റെ കടമ വലുതാണെന്നും, രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പറഞ്ഞ അദ്ദേഹം പൗരൻമാരാണ് സൈന്യത്തിന്റെ നിലനിൽപ്പിന് കാരണമെന്നും അഭിപ്രായപ്പെട്ടു.

ഹൃദയത്തിന്റെ ഭാഷയിലുള്ള കുറിപ്പിനൊപ്പം ക്ഷണക്കത്തയച്ച രാഹുൽ-കാർത്തിക ദമ്പതികൾക്ക് നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെയും,ദേശീയ മാധ്യമങ്ങൾ വഴിയും അഭിനന്ദനമറിയിച്ചത്. ഇരുവരും ബിടെക് ബിരുധദാരികളാണ്. രാഹുൽ കോയമ്പത്തൂരിൽ അസിസ്റ്റന്റ് ബാങ്ക് മാനേജരായും, കാർത്തിക തിരുവനന്തപുരം ടെക്നോ പാർക്കിൽ ഐടി പ്രൊഫഷണലുമായാണ് ജോലി ചെയ്യുന്നത്. നവംബർ 10നായിരുന്നു ഇരുവരുടെയും വിവാഹം.
 

By newsten