കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. വയനാട്ടിലെ ഡി.സി.സി ഓഫീസിലെത്തിയ പൊലീസിന് നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു. ഡി.സി.സി ഓഫീസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കൾ പൊലീസിനോട് പറഞ്ഞു.
ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണൻ പ്രതികരിച്ചു. ക്രിമിനലുകൾക്ക് ഇന്നലെ പൊലീസ് സംരക്ഷണം ലഭിച്ചെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംഘം ഡി.സി.സി ഓഫീസ് ഗേറ്റിന് പുറത്തേക്ക് നീങ്ങി.
അതേസമയം, ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആറ് എസ്എഫ്ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫും സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.