Spread the love

1989 ജൂൺ നാലിന് ചൈനയിൽ നടന്ന ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയിൽ പി ഗോവിന്ദപിള്ളയുടെ നിലപാടിനെ പ്രകീർത്തിച്ചും ഇ.എം.എസിനെ വിമർശിച്ചും വി.ടി ബെൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകരതകളിലൊന്നായ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികമാണിതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

“സംഭവസമയത്ത് ബീജിംഗിലെ സന്ദർശകനായിരുന്ന പ്രശസ്ത എഴുത്തുകാരൻ യു.ആർ അനന്തമൂർത്തിയെപ്പോലുള്ള ഇടതുപക്ഷ അനുഭാവമുള്ളവർ പോലും ഈ കൂട്ടക്കൊലയെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ ക്രൂരമായ വംശഹത്യയെ ന്യായീകരിക്കുന്നതിൽ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം മുൻനിരയിലുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പാർട്ടിയുടെ അന്നത്തെ സൈദ്ധാന്തികർ ഇന്നത്തെ സൈബർ ഗുണ്ടകൾക്കും കടന്നലുകൾക്കും മാതൃകയാകാവുന്ന കാപ്സ്യൂളുകളും സൃഷ്ടിച്ചു. ചൈനയുടെ ഈ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിക്കെതിരെ പ്രതികരിക്കാൻ പാർട്ടിക്കുള്ളിൽ പി ഗോവിന്ദപ്പിള്ളയെപ്പോലുള്ളവർ തയ്യാറായിരുന്നു. എന്നാൽ അതിൻറെ പേരിൽ ഗോവിന്ദപിള്ളയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കേരളത്തിലെ സി.പി.എം തയ്യാറായി. അവരുടെ ചൈനാ ഭക്തിയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും അത്രമാത്രം!”. വിടി ബെൽറാം ഫേസ്ബുക്കിൽ കുറിച്ചു.

By newsten