ന്യൂദല്‍ഹി: വിരമിക്കുന്ന സൈനികർക്ക് ബിജെപി ഓഫീസിൽ സുരക്ഷാ ജോലി നൽകുമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം ലഭിച്ച് 52 വർഷമായി ത്രിവർണ്ണ പതാക ഉയർത്താത്തവർ സൈനികരെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “യുവാക്കളേ, സൈന്യത്തിൽ ചേരാനുള്ള മനസുണ്ടാവുക, ബിജെപി ഓഫീസുകൾ സംരക്ഷിക്കാനല്ല, രാജ്യത്തെ സംരക്ഷിക്കുകയാണ് വേണ്ടത്” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.