Spread the love

അമ്പത് വർഷങ്ങൾക്ക് മുമ്പ്, അമേരിക്കൻ സൈന്യം തൻ്റെ ഗ്രാമത്തിൽ ബോംബുകൾ വർഷിച്ചപ്പോൾ ഒൻപതു വയസ്സുകാരിയായ ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടുന്ന ചിത്രം . നഗ്നയായി, ദേഹമാകെ പൊള്ളലേറ്റ്, ഭയത്താൽ വിറയ്ക്കുന്ന അവളുടെ ചിത്രം ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കി. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ വിളിച്ചറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ അമേരിക്കയെയും ലോകത്തെയും ചിന്തിപ്പിക്കുകയും ചെയ്തു ഈ ചിത്രം. ‘നാപാം പെണ്‍കുട്ടി’ എന്നറിയപ്പെടുന്ന അവരുടെ യഥാർഥ പേര് ഫാൻ തി കിം ഫുക്ക് എന്നാണ്.

യുദ്ധത്തിൽ മനസ്സിനും ശരീരത്തിനും പരിക്കേറ്റ കിം ഫുക്ക്, 50 വർഷങ്ങൾക്ക് ശേഷമാണ് ബോംബ് ആക്രമണത്തിന്റെ പൊള്ളലിന് ചികിത്സ പൂർത്തിയാക്കിയത്. 59-ാം വയസിലാണ് കിം ഫുക്ക് അവസാനമായി ത്വക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയയായത്. 1972-ൽ കിം ഫുക്കിന് യുദ്ധത്തിനിടെ പൊള്ളലേറ്റു. ഒരു വർഷത്തെ ആശുപത്രി വാസത്തിനും 17 ശസ്ത്രക്രിയകൾക്കും ശേഷമാണ് കിമ്മിനെ ആശുപത്രി വിടുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അവൾക്ക് നിരവധി ചികിത്സകൾക്ക് വിധേയയാകേണ്ടിവന്നു. ഒൻപതാം വയസ്സിൽ ഗുരുതരമായി പൊള്ളലേറ്റ അവർ ഇതിനകം നിരവധി ചികിത്സകൾക്ക് വിധേയയായിരുന്നു.

By newsten