തിരുവനന്തപുരം : വൈദ്യുതി ചാർജ് വർദ്ധനവ് യുക്തിരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് ലാഭമുണ്ടാക്കുമെന്ന് അവകാശപ്പെടുമ്പോൾ മറുവശത്ത് സർക്കാർ ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. യൂണിറ്റിന് കുറഞ്ഞത് 40 പൈസയെങ്കിലും കുറയ്ക്കാമായിരുന്നു. നിരക്ക് വർദ്ധനവ് കാരണം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും.
ഇപ്പോൾ വീണ്ടും സംഘടനാ ഭരണം നടക്കുകയാണ്. മന്ത്രി നിസ്സഹായനാണ്, 90 ഉദ്യോഗസ്ഥരെയാണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ നിയമിച്ചത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ബോർഡ് സമ്പൂർണ്ണ നാശത്തിലേക്കാണ് പോകുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
സർക്കാരിനു യുക്തിയില്ലെന്നും ലാഭവിഹിതം ഉപഭോക്താക്കൾക്ക് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയത്. തുടർച്ചയായ അഞ്ചാം വർഷവും പ്രവർത്തന ലാഭമെന്ന കെ.എസ്.ഇ.ബിയുടെ അവകാശവാദത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു.