Spread the love

വാഷിംഗ്ടൺ: പ്രതിഷേധ മാർച്ചിനിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യപരവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.

“പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് രാഷ്ട്രീയ റാലിക്കിടെ വെടിയേറ്റ സംഭവത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഇമ്രാൻ ഖാനും പരിക്കേറ്റ മറ്റുള്ളവർക്കും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു, കൂടാതെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ ഞങ്ങൾ അനുശോചനം അറിയിക്കുന്നു”.

“അക്രമത്തിന് രാഷ്ട്രീയത്തിൽ സ്ഥാനമില്ല, അക്രമത്തിൽ നിന്നും ഭീഷണിയിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു.” ജനാധിപത്യപരവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക അഗാധമായി പ്രതിജ്ഞാബദ്ധമാണ്. പാകിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നതെന്നും ബ്ലിങ്കൻ വ്യക്തമാക്കി. 

By newsten