ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എക്സിക്യുട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി എന്നീ മൂന്ന് വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളെയാണ് എക്സിക്യൂട്ടീവ് തലവനായ പ്രധാനമന്ത്രി അപമാനിച്ചത്. ചടങ്ങിൽ പൂജ നടത്തിയ പ്രധാനമന്ത്രിയെയും പോളിറ്റ് ബ്യൂറോ വിമർശിച്ചു.