Spread the love

റഷ്യ: ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയിൽ നിന്ന് റഷ്യ പിൻമാറി. യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ ഏപ്രിലിൽ ലോക ടൂറിസം ഓർഗനൈസേഷൻ റഷ്യയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് പിൻമാറുന്നതായി റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയിൽ നിന്ന് പിൻമാറുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ സ്ഥിരീകരിച്ചു. ഉക്രൈനിലെ റഷ്യൻ അധിനിവേശം സംഘടനയുടെ മൂല്യങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് മാസം മുമ്പ് യുഎൻ ലോക ടൂറിസം ഓർഗനൈസേഷൻ റഷ്യയെ സസ്പെൻഡ് ചെയ്തിരുന്നു.

റഷ്യൻ അധിനിവേശവും തുടർന്നുണ്ടായ സംഘർഷവും ഏകദേശം മൂന്ന് മാസത്തോളമായി തുടരുകയാണ്. യുദ്ധം ഒരു വർഷത്തേക്ക് കൂടി നീട്ടാൻ റഷ്യ മടിക്കില്ലെന്ന് യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസി അറിയിച്ചു.

By newsten