മോസ്‌കോ: ഒഡേസ തുറമുഖത്തിന് സമീപം യുക്രൈൻ സൈനിക ട്രാൻസ്പോർട്ട് വിമാനം റഷ്യൻ സൈന്യം വെടിവെച്ചിട്ടു. സ്ഫോടക വസ്തുക്കൾ നിറച്ച നിലയിലായിരുന്നു വിമാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. യുക്രൈനിലെ സുമി ഭാഗത്തുള്ള പീരങ്കി പരിശീലന കേന്ദ്രവും റഷ്യ ആക്രമിച്ചു. വിദേശ പരിശീലകരാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നാണ് വിവരം.
വ്യാവസായിക കേന്ദ്രമായ ലുഹാൻസ്ക് മേഖലയുടെ വലിയൊരു ഭാഗം തിരിച്ചുപിടിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യയുമായി സമാധാന ചർച്ചകൾ നടത്തുന്നതിന് മുമ്പ് സൈനിക ശക്തി വർദ്ധിപ്പിക്കാൻ യുക്രൈൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.