Spread the love

തിരുവനന്തപുരം: ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സിനിമകളുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാട് കണക്കിലെടുത്താണ് നടപടി.

രണ്ട് ചിത്രങ്ങളും സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് നിർമ്മിച്ചത്. രണ്ട് സിനിമകളുടെയും സംവിധായകർ സ്ത്രീകളാണ്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

2019-20 ബജറ്റിൽ വനിതാ സംവിധായകരുടെ രണ്ട് സിനിമകൾ നിർമ്മിക്കാൻ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഡിവോഴ്സ്, നിഷിദ്ധോ എന്നിവയാണ് ഈ പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച ചിത്രങ്ങൾ. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയത്. 

By newsten