Spread the love

ഏറെ വിമർശിക്കപ്പെട്ട ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഡിസംബർ 12 തിങ്കളാഴ്ച്ച തിരിച്ചെത്തും. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ‘ട്വിറ്റർ ബ്ലൂ’ പുതിയ ഫീച്ചറുകളുമായാണ് എത്തുന്നത്.

‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് നീല ടിക്കിന് പുറമേ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിക്കും. ഉപയോക്താക്കൾക്ക് 1080 പി വീഡിയോ പോസ്റ്റ് ചെയ്യാനും കഴിയും. ഇതിന് പുറമെ മറ്റ് പ്രീമിയം ഫീച്ചറുകളും ട്വിറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്.

‘ട്വിറ്റർ ബ്ലൂ’ തിരിച്ചെത്തുമ്പോൾ, നിരക്കുകളിലും മാറ്റമുണ്ട്. വെബ് ഉപയോക്താക്കൾ പ്രതിമാസം 8 ഡോളർ നൽകുമ്പോൾ, ഐഒഎസ് ഉപയോക്താക്കൾ 11 ഡോളർ നൽകണം. ആൻഡ്രോയിഡ് ഉപയോക്താക്കളുടെ നിരക്ക് കുറവായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

By newsten