കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ട്രെയിൻ സർവീസ് താറുമാറായി. തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള റെയിൽവേ പാലം കമ്മിഷനിങ് നടക്കുന്നതിനാലാണ് സർവീസുകൾ തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകളും നടത്തുന്നില്ല. ഇന്ന് തന്നെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.
എറണാകുളം – കണ്ണൂർ എക്സ്പ്രസ്സ്, ചെന്നൈ – എഗ്മോർ മംഗളൂരു എക്സ്പ്രസ്സ്, കോഴിക്കോട് മംഗളൂരു എക്സ്പ്രസ്സ് എന്നിവ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. നാഗർകോവിൽ-മംഗളൂരു-ഏറനാട് എക്സ്പ്രസ്സ് വടകരയിൽ നിർത്തും. തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ്സ്, കണ്ണൂർ-ഷൊർണൂർ, കോഴിക്കോട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് എന്നിവയാണ് വടകരയിൽ നിർത്തിയിട്ടത്.
തൃശൂർ-കണ്ണൂർ എക്സ്പ്രസ്സ്, കണ്ണൂർ-ഷൊർണൂർ, കോഴിക്കോട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് എന്നിവ പൂർണമായും റദ്ദാക്കി. കൊച്ചുവേളി പോർബന്തർ എക്സ്പ്രസ്സ്, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ്, നേത്രാവതി എക്സ്പ്രസ്സ് എന്നിവയും വൈകി ഓടാൻ സാധ്യതയുണ്ട്.