Spread the love

ബാംഗ്ലൂർ: ബെംഗളുരുവിലെ ഗതാഗത കുരുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു. അഞ്ചു വർഷം സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ട്രാഫിക് ബ്ലോക്കിൽ വെച്ച് തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയതും പിന്നീട് ആ ബന്ധം വിവാഹത്തിൽ വരെ എത്തിയതും യുവാവ് പങ്കുവെച്ച കുറിപ്പിലുണ്ട്.

ബാംഗ്ലൂർ തിരക്കേറിയ റോഡുകൾക്കും ഐടി വ്യവസായത്തിനും ഒരേ സമയം പേരുകേട്ടതാണ്. നഗരത്തിലെ കുഴികൾ നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുമ്പ് നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബെംഗളുരുവിലെ ഗതാഗതക്കുരുക്കും പോസിറ്റീവ് ഇഫക്റ്റ് ഉണ്ടാക്കുമെന്നാണ് ഇപ്പോൾ റിപ്പോർട്ട്. ട്രാഫിക്കിൽ കുടുങ്ങിയതിന്‍റെ ഫലമായി തനിക്ക് കാമുകിയെ ലഭിച്ചുവെന്ന് റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് തുറന്നു പറഞ്ഞു. ഇത് ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെയാണ് പ്രണയകഥ വൈറലായി മാറിയത്.

റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നതനുസരിച്ച്, സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് അദ്ദേഹം ഭാര്യയെ കണ്ടുമുട്ടി. അവിടെ അവർ പിന്നീട് സുഹൃത്തുക്കളായി. ഒരുമിച്ചുള്ള യാത്രക്കിടെ ഈജിപുര മേൽപ്പാലത്തിന്റെ നിർമ്മാണം കാരണം അവർ ഗതാഗതക്കുരുക്കിൽ പെട്ടു. അവർ മറ്റൊരു വഴി തിരഞ്ഞെടുത്തു. അവർ ഒരുമിച്ച് അത്താഴം കഴിച്ചു, ആ നിമിഷം മുതൽ അവരുടെ പ്രണയം ആരംഭിക്കുകയായിരുന്നു. തന്റെ റൊമാന്റിക് പ്രണയകഥയ്ക്ക് കാരണം ബെംഗളുരുവിലെ ട്രാഫിക് ബ്ലോക്കാണെന്ന് അയാൾ കുറിച്ചു. 

അഞ്ച് വർഷം മുമ്പാണ് സംഭവം നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്നുള്ള വർഷങ്ങളിൽ ദമ്പതികൾ ഡേറ്റിംഗ് നടത്തുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തു. എന്നാൽ ഫ്ലൈഓവർ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. 

By newsten