Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂണ് ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർത്ഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപക ജീവനക്കാരും സ്കൂളിലെയ്‌ക്കെത്തും. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന, ജില്ലാ, ഉപജില്ലാ സ്കൂൾ തലങ്ങളിലാണ് പ്രവേശനോത്സവം നടക്കുക. എല്ലാ വിദ്യാർത്ഥികളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക് ധരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

ഹയർ സെക്കൻഡറി സ്കൂളിൻറെ സംസ്ഥാനതല പ്രവശ്യോത്സവം കഴക്കൂട്ടം ഗവ.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പി.എസ്.സി വഴി നിയമനം ലഭിച്ച 353 അധ്യാപകരാണ് പുതുതായി നിയമനം നേടിയത്. സ്കൂളിൻ മുന്നിൽ പോലീസ് സഹായം ഉണ്ടാകും. ബുധനാഴ്ച സ്കൂളുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

By newsten