Spread the love

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കും. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അർത്ഥമാക്കുന്നത്.

അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക് വീശുന്ന മൺസൂൺ കാറ്റിൻറെ സ്വാധീനം കാരണം വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

By newsten