Spread the love

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആദ്യഘട്ടത്തിൽ ശമ്പളം നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. സർക്കാരിനോട് കൂടുതൽ സഹായം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കെഎസ്ആർടിസിയിലെ ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സർക്കാർ അനുകൂല സംഘടനകൾ ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തിനിറങ്ങിയതിനു പിന്നാലെയാണ് ഗതാഗത മന്ത്രി സമരത്തോടുള്ള നിലപാട് മയപ്പെടുത്തിയത്. ന്യായമായ കാര്യത്തിന്​ സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു​ ഗതാഗത മന്ത്രി പറഞ്ഞത്.
“വരുമാനത്തെ ബാധിക്കാതെയും പണിമുടക്കിനു പോകാതെയും സമരം നടത്തുമെന്ന നിലപാട് സ്വാഗതാർഹമാണ്. സർക്കാർ ഇതിനു എതിരല്ല. അത്തരം പ്രതിഷേധങ്ങളുമായി വരുന്നത് തടയാൻ ആർക്കും കഴിയില്ല. ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള പോരാട്ടങ്ങൾ അനിവാര്യമാണ്. സംഘടനകളുടെ സമീപനം ഇപ്പോൾ കൂടുതൽ ക്രിയാത്മകമാണ്. ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു,” മന്ത്രി പറഞ്ഞു.

By newsten