തിരുവനന്തപുരം: അധിക കാലാവധിയിൽ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി നടപ്പാക്കിയാൽ 101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കേണ്ടിവരും. കോടതിയെ സമീപിച്ച ആറ് റാങ്ക് ലിസ്റ്റുകൾക്ക് അധിക കാലയളവ് അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് പി.എസ്.സിയുടെ തീരുമാനം. തീരുമാനം.
ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (14 ജില്ലകള്‍), വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, സ്റ്റാഫ് നഴ്സ് (പാലക്കാട്), എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ് (വയനാട്, മലപ്പുറം), എച്ച്.എസ്.എ. അറബിക് (കാസര്‍കോട്), സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്സ്മാന് (തൃശ്ശൂര്‍) എന്നിവയ്ക്ക് മൂന്ന് മാസത്തെ അധിക കാലയളവ് കൂടി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ഇതിൽ എച്ച്.എസ്.എ. അറബിക്, അസിസ്റ്റന്റ് സെയില്സ്മാന് എന്നിവയ്ക്കായി നിർദ്ദേശിച്ചിരിക്കുന്ന അധിക കാലയളവിൽ ഒരൊഴിവുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോടതി വിധി അംഗീകരിച്ചാലും ഈ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ആരെയും നിയമിക്കില്ല.