Spread the love

മുംബൈ: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്, മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇരുവർക്കും വോട്ട് ചെയ്യാൻ കഴിയില്ല. ഇത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡിക്ക് (എംവിഎ) തിരിച്ചടിയായി.

തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഒരു ദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് രണ്ട് എൻസിപി നേതാക്കളും കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തടവുകാർക്ക് വോട്ടവകാശമില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത നവാബ് മാലിക് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജയിലിലാണ്. അനിൽ ദേശ്മുഖും സമാനമായ കേസിൽ ജയിലിലാണ്.

മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനുള്ള അംഗബലമുണ്ട്. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ നേടാം.

By newsten