തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന കത്തുമായി ജനപക്ഷം നേതാവ് പി.സി ജോർജ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പി.സി ജോർജിന്റെ കത്ത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് കത്ത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ആവേശത്തോടെയാണ് നോക്കിയിരുന്നതെങ്കിലും നിരാശപ്പെടുത്തിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഒരു സി.ബി.ഐ അന്വേഷണമെങ്കിലും പ്രഖ്യാപിക്കണമെന്നും മലയാളി സമൂഹത്തിൽ അഭിമാനബോധം വളർത്തണമെന്നുമാണ് തന്റെ അഭിപ്രായമെന്നും പി.സി ജോർജ് കത്തിൽ പറയുന്നു.