Spread the love

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനു ധൈര്യമില്ലെന്നു ഉമ്മൻചാണ്ടി. എറണാകുളം ജില്ലയിലെ വികസനത്തെക്കുറിച്ച് സംസാരിക്കാൻ എൽഡിഎഫിന് അവകാശമില്ലെന്നു പറഞ്ഞ ഉമ്മൻചാണ്ടി, ജില്ലയിൽ എല്ലാ വികസനവും കൊണ്ടുവന്നത് ഞങ്ങൾ ആണെന്ന് പറഞ്ഞു. എൽഡിഎഫ് വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, യുഡിഎഫ് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്തുവെന്നു ഉമ്മൻചാണ്ടി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം, ഗെയിൽ പദ്ധതി തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉമാ തോമസ് ആധികാരിക വിജയം ഉറപ്പാക്കിയ പശ്ചാത്തലത്തിലായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. നുണപ്രചാരണത്തിന്റെ പേരിൽ എൽഡിഎഫിനു തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഇത് സർക്കാരിനെതിരായ ജനങ്ങളുടെ വിധിയാണ്. ജനാധിപത്യ ഭരണ ശൈലി പുനഃസ്ഥാപിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാവണമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

By newsten