ന്യൂഡല്‍ഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയം ‘വംശീയ വിശുദ്ധി’ പഠിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തകളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’വംശീയ പരിശുദ്ധി’ പഠിക്കാൻ ഒരു രാജ്യത്തിന്റെ സൃഷ്ടിയും സാംസ്കാരിക മന്ത്രാലയവും കഴിഞ്ഞ കാലങ്ങളിൽ അവസാനിച്ചത് ശുഭകരമായിരുന്നില്ല. പ്രധാനമന്ത്രി, ഇന്ത്യ ആവശ്യപ്പെടുന്നത് ‘വംശീയ ശുദ്ധി’യല്ല. തൊഴിൽ സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയുമാണ് ,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.