Spread the love

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ.
തൃക്കാക്കരയിൽ തനിക്ക് ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടുകളും യു.ഡി.എഫിലെ ഉമാ തോമസിനാണ് ലഭിച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ഞങ്ങൾ എല്ലാം കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ എനിക്ക് 24,000 വോട്ടുകൾ ലഭിക്കേണ്ടതായിരുന്നു. തനിക്ക് വോട്ട് ചെയ്താൽ എൽ.ഡി.എഫ് ജയിക്കുമെന്ന ധാരണ വന്നപ്പോൾ ഒരു വിഭാഗം വോട്ടർമാർ ഉമാ തോമസിന് വോട്ട് ചെയ്തു എന്ന് രാധാകൃഷ്ണൻ പറഞ്ഞു.

By newsten